img20240806
ഹൈലൈഫ് ഓഡിറ്റോറിയത്തിൽ നടന്ന പി.എൻ.ഉണ്ണീരി അനുസ്മമരണം കെ.കെ ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു.

മുക്കം: മലയോര മേഖലയിൽ കമ്മ്യൂണിസ്റ്റ്, കർഷക തൊഴിലാളി പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച പി .എൻ ഉണ്ണീരിയുടെ ചരമവാർഷിക ദിനം സി.പി.എം കാരശ്ശേരി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. അനുസ്മരണ സമ്മേളനം സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ .കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. അഡ്വ. പി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.കെ വിനോദ്, കെ.പി ഷാജി, മാന്ത്ര വിനോദ്, കെ.പി വിനു, കെ.ടി ശ്രീധരൻ, കെ. ശിവദാസൻ, കെ. കെ ദിവാകരൻ, വി. പി ജമീല, കെ എം ഹബീബ് എന്നിവർ പ്രസംഗിച്ചു.