കുന്ദമംഗലം: വയനാട് റോഡ് ദേശീയപാതയിൽ പതിമംഗലത്ത് നിർമിച്ച ഹൈടെക് ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ശിഹാബ് തങ്ങൾ റിലീഫ് സെൽ കമ്മിറ്റിയാണ് അഞ്ച് ലക്ഷത്തോളം രൂപ ചെലവിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. യു.സി രാമൻ, പി.കെ ഫിറോസ്, ഫൈസൽ ബാഫഖി തങ്ങൾ, അരിയിൽ അലവി, വി അനിൽകുമാർ, യു.സി ബുഷറ, കെ.കെ.സി നൗഷാദ് , പി.ഷബ്ന,ഷമീറ അരിപ്പുറം, പി.നജീബ്, എം.ബാബു മോൻ, എ.കെ ഷൗക്കത്തലി, നൗഷാദ് തെക്കയിൽ എന്നിവർ പ്രസംഗിച്ചു.