മുക്കം: വയനാട്ടിൽ ഉരുൾ പൊട്ടൽദുരന്തത്തിനിരയായി കഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ഡി. വൈ. എഫ്. ഐ നടത്തുന്ന ആക്രി ചാലഞ്ചിൽ സ്വന്തം മോട്ടോർ ബൈക്ക് സംഭാവന നൽകി അഗ്നി രക്ഷ ഉദ്യോഗസ്ഥന്റെ മാതൃക. തിരൂർ അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാരനായ മുക്കം കാഞ്ഞിരമുഴിയിലെ കെ.ടി. ജയേഷാണ് താൻ ഉപയോഗിക്കുന്ന മൊട്ടോർ ബൈക്ക് ഡി. വൈ.എഫ്.ഐ കൂടരഞ്ഞി മേഖലകമ്മറ്റിക്ക് നൽകിയത്. ജയേഷ് നൽകിയ ബൈക്ക് ഡി.വൈ.എഫ് ഐക്ക് വേണ്ടി ലിന്റോ ജോസഫ് എം.എൽ.എ ഏറ്റുവാങ്ങി.