ചേർത്തല: മൂവായിരം വർഷം പഴക്കമുള്ള ഒളിമ്പിക്സിന്റെ ചരിത്രം വിളിച്ചോതുന്ന എക്സിബിഷൻ ചേർത്തല എസ്.എൻ കോളേജിൽ സംഘടിപ്പിച്ചു. എക്സിബിഷൻ കോളേജ് പ്രിൻസിപ്പൽ ഡോ. ബിന്ദു.ടി.പി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് മുൻ ചരിത്ര വിഭാഗം മേധാവി ഡോ.വസിഷ്ഠാണ് പ്രദർശനം ഒരുക്കിയത്. ചേർത്തല ശ്രീനാരായണ കോളേജിലെ ചരിത്ര വിഭാഗമാണ് എക്സിബിഷൻ സംഘടിപ്പിച്ചത്.