വടകര: നവമ്പർ ഒന്നിന് കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമായ് പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 14 നും 65 നും ഇടയ്ക്ക് പ്രായമുള്ള മുഴുവൻ പേരെയും ഡിജിറ്റൽ സാക്ഷരരാക്കുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു. സന്നദ്ധവളണ്ടിയർമാർക്കുള്ള പരിശീലനം ആരോഗ്യ- വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലതിക പി.യം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ഷൈബ മല്ലിവീട്ടിൽ പ്രബിത അണിയോത്ത്, അസി. സെക്രട്ടറി രാജീവ് കുമാർ വി.യം, ഷിജില എൻ.കെ , നിഹാദ് അബ്ദുൾ മജീദ്, അംജദ് അബ്ബാസ്, ഷെറില.പി, സജിത്ത് കുന്നുമ്മൽ പ്രസംഗിച്ചു.