ബാലുശ്ശേരി: എയിംസ് എത്രയും വേഗം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കിനാലൂർ നിവാസികൾ പ്രധാനമന്ത്രിക്ക് 1000 കത്തുകൾ അയക്കും. കിനാലൂരിൽ ആവശ്യാനുസരണം സ്ഥലം വിട്ടുനൽകാൻ തയ്യാറാണെന്ന് കൂടി അറിയിച്ചുകൊണ്ടാണ് എയിംസിനായി അക്വയർ ചെയ്യപ്പെടുന്ന സ്ഥലമുടമകളും കുടുംബാംഗങ്ങളും പ്രധാനമന്തിക്ക് കത്തുകൾ എഴുതുന്നത്. സ്വാതന്ത്ര്യദിനത്തിൽ രാവിലെ 10 മണിക്ക് കിനാലൂർ പോസ്റ്റ് ബോക്സിൽ കത്തുകൾ നിക്ഷേപിക്കാനും സ്ഥലമുടമകളുടെ സംഘടനയായ "പാസ്‌ലോക് "കൺവൻഷൻ തീരുമാനിച്ചു. ചെയർമാൻ ഇസ്മയിൽ കുറുമ്പൊയിൽ അദ്ധ്യക്ഷനായി. എം.കെ.രാഘവൻ എം.പി, കെ.എം. സച്ചിൻ ദേവ് എം.എൽ.എ,പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടികൃഷ്ണൻ, സാജിദ കൊല്ലരുകണ്ടി, കെ.പി.ദിലീപ്കുമാർ, ഷാനവാസ് കുറുമ്പൊയിൽ, പി.ജി.സുബ്രഹ്മണ്യൻ ,എം.രവി,സഹജൻ,ഷിഹാബുദ്ധീൻ, ശ്യാമള,കെ.കെ. കൃഷ്ണകുമാർ,കെ.എം.ലിനീഷ് കുമാർ പ്രസംഗിച്ചു.