കുറ്റ്യാടി: വയനാട് ജില്ലയിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കരുത്ത് പകരാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കോളർഷിപ്പായി ലഭിച്ച മുഴുവൻ തുകയും സംഭാവന ചെയ്ത് തളീക്കര എൽ.പി സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥി അലൈന സി.എസ്.സ്കൂളിൽ നടന്ന പി.ടി.എ ജനറൽ ബോഡി യോഗത്തിലാണ് അലൈന സംഭവനയൂമായി മുന്നോട്ട് വന്നത്. നവാസ് കൊടുമ അദ്ധ്യക്ഷനായി. വാർഡ് മെമ്പർ എം.ടി കുഞ്ഞബ്ദുല്ല ഉൽഘാടനം ചെയ്തു. ബോധവത്ക്കരണ ക്ലാസിന് ബി.പി.സി പിവത്രൻ നേതൃത്വം നൽകി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ തരുൺ കൃഷ്ണ, യാമിൻ ബിൻ അനസ്,മുഹമ്മദ് യാസിദ്, ജൂഡോ ബ്ലാക് ബെൽറ്റ് നേടിയ റഫീഖ് സി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. പ്രജിത എം സ്വാഗതവും ഷിബിൻദാസ് നന്ദിയും പറഞ്ഞു.