ആകെ മരണം 225
മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഒമ്പതാം ദിനത്തിൽ നിലമ്പൂരിൽ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു. വയനാട്ടിൽ നിന്ന് ഒന്നും നിലമ്പൂരിൽ നിന്ന് മൂന്നും ശരീര ഭാഗങ്ങളും തെരച്ചിൽ സംഘങ്ങൾ കണ്ടെടുത്തു. ഇതോടെ വയനാട്ടിൽ നിന്ന് 148, നിലമ്പൂരിൽ നിന്ന് 77 എന്നിങ്ങനെ സ്ഥിരീകരിച്ച മരണസംഖ്യ 225 ആയി. ഇതുവരെ 192 ശരീര ഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. തിരിച്ചറിയാത്ത 46 മൃതദേഹങ്ങളും 180 ശരീര ഭാഗങ്ങളും ഇതിനകം സംസ്‌കരിച്ചു.