1
വയനാട് ദുരിത ബാധിതർക്ക് സഹായവുമായി എഫ്. യു.എം. എം.എ

കോഴിക്കോട് : വയനാട്ടിലെ ദുരിത ബാധിതർക്ക് സഹായഹസ്തവുമായി ഫർണിച്ചർ വ്യാപാര വ്യവസായ സംഘടന (എഫ്.യു.എം. എം.എ ). നാനൂറോളം അതിജീവിതർക്ക് വീട്ടിലാവശ്യമായ ഫർണിച്ചർ ഏറ്റവും പെട്ടെന്ന് നൽകാനാവശ്യമായ നടപടികളുമായി അധികൃതരെ സമീപിച്ചിട്ടുണ്ടെന്ന് എഫ്. യു.എം. എം.എ പ്രസിഡന്റ്‌ ടോമി പുലിക്കാട്ടിൽ അറിയിച്ചു. വാടകയ്ക്ക് വീടെടുത്ത് മാറുന്ന മുറയ്ക്ക് ജില്ലാ അധികാരികളുടെ നിർദ്ദേശ പ്രകാരം ഓരോരുത്തർക്കും ആവശ്യമായ ഫർണിച്ചറുകൾ നൽകാനാണ് തീരുമാനം. സംസ്ഥാന ജില്ലാ നേതാക്കളുടെ ആഹ്വാനപ്രകാരം സഹായനിധിയിലേക്ക് വലിയൊരു വിഹിതം ഫറോക്ക് മേഖലയിൽ നിന്ന് നൽകാൻ കഴിയുമെന്ന് ഫറോക്ക് മേഖല പ്രസിഡന്റ് പറമ്പൻ ബഷീർ, ജനറൽ സെക്രട്ടറി അസ്കർ കളത്തിങ്ങൽ എന്നിവർ അറിയിച്ചു.