കോഴിക്കോട്: കനത്തുപെയ്ത മഴയിലും വീശിയടിച്ച കാറ്റിലും ജില്ലയിൽ കെ.എസ്.ഇ.ബിക്കുണ്ടായത് 10.1503222.6 കോടിയുടെ നാശം. ഈ മാസം പലയിടങ്ങളിലുണ്ടായ മിന്നൽചുഴലിയിൽ മാത്രമുണ്ടായത് 1985206.08 കോടിയുടെ നഷ്മമാണ്. വടകര, കോഴിക്കോട് എന്നീ സർക്കിളുകളിലെ ജൂലെെ മുതൽ ഇന്നലെ വരെയുള്ള കണക്ക് മാത്രമാണിത്. 415 ഹൈടെൻഷൻ പോസ്റ്റുകളും 3307 ലോടെൻഷൻ പോസ്റ്റുകളും തകർന്നുവീണു.
നാശം കൂടുതൽ വടകരയിൽ - 8 കോടി, ഉരുൾപൊട്ടലിൽ മാത്രം മൂന്നര കോടി
ചുഴലിക്കാറ്റിലും മഴയിലും വടകര ഇലക്ട്രിക്കൽ സർക്കിളിനുകീഴിൽ 8,3949200 കോടിയുടെ നാശമാണുണ്ടായത്. നാദാപുരം, കുറ്റ്യാടി, തൊട്ടിൽപാലം, തൂണേരി, അഴിയൂർ, ഓർക്കാട്ടേരി എന്നീ സെക്ഷൻ ഓഫീസുകളുടെ പരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിലെ വൈദ്യുത ശൃംഖലയ്ക്കാണ് വൻ നാശമുണ്ടായത്. 151 ഹൈടെൻഷൻ പോസ്റ്റുകളും 987 ലോടെൻഷൻ പോസ്റ്റുകളും തകർന്നു. 73 എച്ച്.ടി വൈദ്യുതി കമ്പികളും 3409 എൽ.ടി വൈദ്യുതി കമ്പികളും മുറിഞ്ഞുവീണു. വിലങ്ങാട് ഉരുൾപൊട്ടലിൽ മാത്രം മൂന്നര കോടിയുടെ നാശമാണുണ്ടായത്. ഇവിടെ 69 എച്ച്.ടി. തൂണുകളും 90 എൽ.ടി.തൂണുകളും ആറ് എ പോൾ തൂണുകളും ഉരുൾപൊട്ടലിൽ തകർന്നിരുന്നു. മൂന്ന് ട്രാൻസ്‌ഫോർമറുകളും തകർന്നു. 5000 ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെടുകയും ചെയ്തു. മേഖലയിലെ 95 ശതമാനം വൈദ്യുതി പ്രശ്നങ്ങളും പരിഹരിച്ചു കൊണ്ടിരിക്കുകയാണ്. ബാക്കിയുള്ളവ ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു. ഈ ആഴ്ചയോടുകൂടി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
കോഴിക്കോട് സെക്ഷനിൽ 17554022.6 കോടി നാശം
കോഴിക്കോട് ഇലക്ട്രിക്കൽ സർക്കിളിന് കീഴിൽ 17554022.6 കോടിയുടെ നാശമാണുണ്ടായത്. ബാലുശ്ശേരി സെക്ഷൻ ഓഫീസുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലെ വൈദ്യുത ശൃംഖലയ്ക്കാണ് നാശം വിതച്ചത്. ഇവിടങ്ങളിൽ 7597105.62 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. 199992 ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സപ്പെട്ടു. 1060 ട്രാൻസ്ഫോർമറുകൾ തകർന്നു. പ്രളയം കാരണം മാത്രം 147 ഓളം ട്രാൻസ്ഫോർമർ സ്വിച്ച് ഓഫ് ചെയ്തുവയ്ക്കേണ്ടി വന്നു. 264 എച്ച്.ടി വൈദ്യുതി തൂണുകളും 2208 എൽ.ടി വൈദ്യുതി തൂണുകളും കാറ്റിൽ തകർന്നു. 208 എച്ച്.ടി വൈദ്യുതി കമ്പികളും 5080 എൽ.ടി വൈദ്യുതി കമ്പികളും പൊട്ടി വീണു.
415 ഹൈടെൻഷൻ പോസ്റ്റുകളും 3307 ലോടെൻഷൻ പോസ്റ്റുകളും തകർന്നു
കോഴിക്കോട് ഇലക്ട്രിക്കൽ സർക്കിളിന് കീഴിൽ- 17554022.6 കോടി
വടകര ഇലക്ട്രിക്കൽ സർക്കിളിന് കീഴിൽ - 83949200 കോടി
കൂടുതൽ നഷ്ടം വടകര ഇലക്ട്രിക്കൽ സെക്ഷനിൽ