photo
ഉണ്ണികുളം വനിതാ സൊസൈറ്റിയ്ക്ക് മുമ്പിൽ ആക്ഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ

ഇയ്യാട്: ഉണ്ണികുളം വനിതാ സൊസൈറ്റിയിലെ നിക്ഷേപത്തട്ടിപ്പിൽ വഞ്ചിതരായ നിക്ഷേപകർ സൊസൈറ്റിക്ക് മുമ്പിൽ ധർണ നടത്തി. തട്ടിപ്പ് നടത്തിയ സെക്രട്ടറിയെ അറസ്റ്റ് ചെയ്യുക , കോടികളുടെ തട്ടിപ്പിന് കൂട്ടുനിന്ന സൊസൈറ്റി ഡയാക്ടർമാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ സമരക്കാർ ഉന്നയിച്ചു. യോഗത്തിൽ ആക്ഷൻ കമ്മറ്റി ചെയർമാൻ പി കെ സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു , കെ.കെ ബാലകൃഷ്ണൻ നായർ ധർണ ഉദ്ഘാടനം ചെയ്തു, ബാലൻ കലിയങ്ങലത്ത്, ഇ.വി കൃഷ്ണൻ, റംല ബഷീർ കൊല്ലമ്പലത്ത് എന്നിവർ പ്രസംഗിച്ചു , ആക്ഷൻ കമ്മറ്റി കൺവീനർ ഇ. പ്രകാശൻ സ്വാഗതവും ഇസ്മയിൽ ഇയ്യാട് നന്ദിയും പറഞ്ഞു.