കൊയിലാണ്ടി: പഴയ ചിത്ര ടാക്കിസിന് സമീപം വർക്ക്‌ഷോപ്പിൽ വെൽഡിംഗ് നടന്നുകൊണ്ടിരുന്ന കാറിന്റെ ബോണറ്റ് തീ പിടിച്ച് പൂർണമായും കത്തി നശിച്ചു.ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി. കെ യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാം, മജീദ് എം ഹേമന്ദ് ബി, ഇർഷാദ്, ബിനീഷ് കെ, സിജിത്ത് സി, ഹോംഗാർഡ് ബാലൻ, പ്രദീപ് എന്നിവർ രക്ഷാപ്രവര്‍ത്തനത്തിൽ ഏർപ്പെട്ടു.