sndp
ശ്രീനാരായണ കോളേജ് കീഴൽ വടകര പുതുതായി നിർമ്മിച്ച ഇംഗ്ലീഷ് ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം കോളേജ് മാനേജരും എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ സെക്രട്ടറിയുമായ പി.എം.രവീന്ദ്രൻ നിർവഹിക്കുന്നു

വടകര: ശ്രീനാരായണ കോളേജ് കീഴൽ വടകര പുതുതായി നിർമ്മിച്ച ഇംഗ്ലീഷ് ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം കോളേജ് മാനേജരും എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ സെക്രട്ടറിയുമായ പി.എം.രവീന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ കോളേജ് മാനേജ്‌മെന്റ് നോമിനി കെ.ടി.ഹരിമോഹൻ, കോളേജ് പ്രിൻസിപ്പൽ ഡോ: എം.കെ.രാധാകൃഷ്ണൻ, സൂപ്രണ്ട് ബി.സി.ജയരാജൻ, ഇംഗ്ലീഷ് വിഭാഗം എച്ച്.ഒ.ഡി ടി.സുധീർകുമാർ, എം.പി.നാരായണൻ , സൈബർ സേന സംസ്ഥാന കൺവീനർ ജയേഷ് വടകര, ദിനേഷ് മേപ്പയിൽ, കൗൺസിലർ വിനോദൻ, വി.കെ.കുമാരൻ, രജീഷ്,ശരൺ ദാസ്, മജീദ് എന്നിവർ പങ്കെടുത്തു.