കോഴിക്കോട്: വഖഫ് എന്ന ഇസ്‌ലാമിക ആശയം റദ്ദാക്കുന്നതും ലക്ഷ്യത്തെ അട്ടിമറിക്കുന്നതുമാണ് വഖഫ് ഭേദഗതി ബില്ലെന്നും വഖഫ് ബോർഡിനെ ഇല്ലാതാക്കുന്ന നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും കേരള മുസ്‌ലിം ജമാഅത്ത്.
വഖഫ് കൗൺസിലിന്റെയും വഖഫ് ബോർഡിന്റെയും അധികാരം കവരുന്നതാണ് ഭേദഗതി. വഖഫ് സ്വത്തുക്കളിൽ സർക്കാർ നിയന്ത്രണം ഉറപ്പാക്കുന്നു എന്നാണ് കേന്ദ്രം പറയുന്നത്. വഖഫ് സ്വത്തുക്കളുടെ കൈകാര്യം നിയമവിധേയമായി നടക്കുമ്പോൾ അമിതാധികാരമാണ് ഉന്നമിടുന്നത്. കേന്ദ്രസർക്കാർ മുസ്‌ലിം പണ്ഡിതരുമായും സംഘടനകളുമായും ചർച്ച ചെയ്ത് അവരുടെ ആവശ്യങ്ങൾ മാനിക്കണം.
പ്രസിഡന്റ് കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഇബ്രാഹീം ഖലീൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സി.മുഹമ്മദ് ഫൈസി തുടങ്ങിയവർ പങ്കെടുത്തു.