കോഴിക്കോട്: വയനാട് ദുരന്തമേഖലയിൽ ഡി.വെെ.എഫ്.ഐ നിർമ്മിച്ചു നൽകുന്ന വീട് നിർമ്മാണത്തിലേക്ക് ഡി.വെെ.എഫ്.ഐ മുൻ മേഖല പ്രസിഡന്റും സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗവുമായ അനസ് താളത്തിലും ഭാര്യ ഷഫ്നയും രണ്ട് സ്വർണ്ണ മോതിരങ്ങൾ കെെമാറി. ഡി.വെെ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിനെ ഏൽപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി ഇ അരുൺ, യൂണിറ്റ് പ്രസിഡന്റ് റെനീഫ് തറമ്മൽ തുടങ്ങിയവർ സംബന്ധിച്ചു.