ചാത്തമംഗലം:ദ യാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാർത്ഥി പാർലിമെന്‍റിന്‍റെ സത്യപ്രതിജ്ഞാചടങ്ങ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജീത് കുമാർ ഉദ്ഘാടനം ചെയ്തു. ദയാപുരം മരക്കാർ ഹാളില്‍ ചേർന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രിന്‍സിപ്പല്‍ പി. ജ്യോതി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്‍റ്, പ്രധാനമന്ത്രി, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷനേതാവ് എന്നിവർക്കുപുറമേ പതിനൊന്നു വകുപ്പുമന്ത്രിമാരാണ് അധികാരമേറ്റത്. ദയാപുരം പാട്രണ്‍ സി.ടി അബ്ദുറഹിം ആമുഖപ്രഭാഷണം നടത്തി. സി.ടി ആദില്‍, ടിജി വി ഏബ്രഹാം എന്നിവർ പങ്കെടുത്തു. കുട്ടികളുടെ പ്രധാനമന്ത്രി പി.സി മുഹമ്മദ് സയ്ഫ് പ്രമേയം അവതരിപ്പിച്ചു. കബീർ, എം ഷിയാസ് മുഹമ്മദ് പ്രസംഗിച്ചു.