lockel
രാമനാട്ടുകര ഹയർ സെക്കൻഡറി സ്കൂളിലെ ലൈബ്രറി മന്ദിരം 'അക്ഷരോദ്യാനം' മാനേജർ എള്ളാത്ത് ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു.

രാമനാട്ടുകര: ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ ലൈബ്രറി മന്ദിര ഉദ്ഘാടനം മാനേജർ എള്ളാത്ത് ഗോപിനാഥ് നിർവഹിച്ചു. ചിത്രകാരൻ മദനൻ മുഖ്യാതിഥിയായിരുന്നു. എഴുത്തച്ഛൻറെ രേഖാചിത്രം മദനനും 1977-78 എസ്.എസ്.എൽ.സി ബാച്ചിൻറെ പ്രതിനിധി ബാലകൃഷ്ണനും കൈമാറി. ശ്വേത കെ. ടി, അഞ്ജന, ശ്രേയ കൃഷ്ണ എന്നിവരെ അനുമോദിച്ചു. സമ്മേളനം ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. അബ്ദുള്ളക്കോയ ഉദ്ഘാടനം ചെയ്തു. ഷീബ, സുനിൽ.എം, എള്ളാത്ത് ഗോപിനാഥ്, പ്രൊഫ . എ.സുജിത്ത്, പ്രൊഫ. രവീന്ദ്രൻ, ഡോ. ഇ. ചന്തുണ്ണി, കുനിയിൽ ബാലകൃഷ്ണൻ, കുന്നത്ത് വാസു, എം.കെ സതീദേവി,എസ്.കെ മുരളീധരൻ, ഡോ. കെ.സി .കൃഷ്ണകുമാർ, കെ ചന്ദ്രദാസൻ , ഷീബ, മുഹമ്മദാലി, രജീഷ്. എം എന്നിവർ പ്രസംഗിച്ചു.