adalath
തദ്ദേശ അദാലത്ത്

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുള്ള ജില്ലാതല അദാലത്ത് സെപ്തംബർ 6,​7 തിയതികളിൽ കോഴിക്കോട് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ (കണ്ടംകുളം ജൂബിലി ഹാൾ) നടക്കും. രാവിലെ 8.30 മുതൽ രജിസ്‌ട്രേഷൻ തുടങ്ങും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നൽകിയ തീർപ്പാക്കാതെ അപേക്ഷകൾ,​ തദ്ദേശ സ്വയംഭരണ മന്ത്രിയ്ക്ക് ലഭിച്ച നിവേദനങ്ങൾ, നിവേദനങ്ങൾ ബിൽഡിംഗ് പെർമിറ്റ്, ക്ലംപ്ലീഷൻ, ക്രമവത്ക്കരണം, വ്യാപാര- വാണിജ്യ- വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്‌ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, സാമൂഹ്യ സുരക്ഷ പെൻഷനുകൾ, മാലിന്യ സംസ്‌ക്കരണം, തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് പരിഗണിക്കുന്നത്.