jhy6tg

കോഴിക്കോട്: ഓണക്കാലത്ത് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദുരുപയോഗം കൂടുതലായി ഉണ്ടാവാൻ സാദ്ധ്യതയുള്ളതിനാൽ വ്യാജമദ്യ - ലഹരി മരുന്ന് വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിന് എക്‌സൈസ് സ്‌പെഷൽ ഡ്രൈവ്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിംഗ് കാര്യക്ഷമമായി നടത്തുകയും പരാതികളിൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ. എക്‌സൈസ് വകുപ്പിന്റെ കൺട്രോൾ റൂമും സ്‌ട്രൈക്കിംഗ് ഫോഴ്‌സുകളും 24 മണിക്കൂറും പ്രവർത്തിക്കുകയും ചെയ്യും. വ്യാജമദ്യ - ലഹരി മരുന്ന് വിതരണവും വിപണനവും സംബന്ധിച്ച് കൺട്രോൾ റൂമുകളിലും എക്‌സൈസ് ഓഫീസുകളിലും ഓഫീസ് മേധാവികളുടെ മൊബൈൽ നമ്പറിലും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കുമെന്ന് കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ അറിയിച്ചു. വൻതോതിലുള്ള സ്പിരിറ്റ്, മാഹിയിൽ നിന്നുള്ള മദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികങ്ങൾ നൽകും.

ടോൾ ഫ്രീ നമ്പർ : 155358.
ഡിവിഷണൽ എക്‌സൈസ് കൺട്രോൾ റൂം: 04952372927.

കോഴിക്കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ: 0495 2372927, 9447178063.
കോഴിക്കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ: 04952375706 9496002871.
കോഴിക്കോട് എക്‌സൈസ് സർക്കിൾ ഓഫീസ്: 04952376762, 9400069677.
പേരാമ്പ്ര എക്‌സൈസ് സർക്കിൾ ഓഫീസ്: 04962610410, 9400069679.
വടകര എക്‌സൈസ് സർക്കിൾ ഓഫീസ്: 04962515082, 9400069680.
താമരശ്ശേരി എക്‌സൈസ് സർക്കിൾ ഓഫീസ്: 04952214460, 9446961496.
ഫറോക്ക് എക്‌സൈസ് റെയിഞ്ച് ഓഫീസ്: 04952422200, 9400069683.
കോഴിക്കോട് എക്‌സൈസ് റെയിഞ്ച് ഓഫീസ്: 04952722991, 9400069682.
കുന്ദമംഗലം എക്‌സൈസ് റെയിഞ്ച് ഓഫീസ്: 04952802766, 9400069684.
താമരശ്ശേരി എക്‌സൈസ് റെയിഞ്ച് ഓഫീസ്: 04952224430, 9400069685.
ചേളന്നൂർ എക്‌സൈസ് റെയിഞ്ച് ഓഫീസ്: 04952855888, 9400069686.
കൊയിലാണ്ടി എക്‌സൈസ് റെയിഞ്ച് ഓഫീസ്: 04962624101, 9400069687.
ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് ഓഫീസ്: 04962650850, 9400069688.
വടകര എക്‌സൈസ് റെയിഞ്ച് ഓഫീസ്: 04962516715, 9400069689.
നാദാപുരം എക്‌സൈസ് റെയിഞ്ച് ഓഫീസ്: 04962556100, 9400069690.
അഴിയൂർ എക്‌സൈസ് ചെക്ക് പോസ്റ്റ്: 04962202788, 9400069692.