കുന്ദമംഗലം: അപ്രായോഗിക നിർദേശങ്ങൾ അടങ്ങിയ ഖാദർ കമ്മിറ്റി റിപ്പോർട്ട് അംഗീകരിക്കില്ലെന്ന് പ്രൈവറ്റ് സ്‌കൂൾ (എയ്‌ഡഡ്) മാനേജേഴ്സ് അസോസിയേഷൻ (കെ.പി.എസ്.എം.എ) അറിയിച്ചു. റിപ്പോർട്ട് നടപ്പാക്കും മുൻപ് മാനേജ്മെന്റ് പ്രതിനിധികളുമായും പൊതുവിദ്യാഭ്യാസ മേഖലയിലെ എയ്‌ഡഡ് മാനേജ്‌മെന്റ് സംഘടനകളുമായും ചർച്ച നടത്തണം. സമാന നിലപാടുള്ള സംഘടനകളുമായി ചേർന്ന് അസോസിയേഷൻ ശക്തമായ സമരം ആരംഭിക്കുമെന്ന് കെ.പി.എസ്.എം.എ കോഴിക്കോട് ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അരവിന്ദാക്ഷൻ മണ്ണൂർ ഉദ്ഘാടനം ചെയ്തു. എൻ.വി ബാബു രാജ്, ടി.പി രാജീവൻ, പി.കെ അൻവർ, ഡോ നിഷ, അഭിലാഷ് പാലാഞ്ചേരി, രാധേഷ് ഗോപാൽ, ശശീധരൻ കിഴക്കോത്ത്, സജീവൻ ചേവായൂർ, സുരേഷ്, കെ.പി മുരളി എന്നിവർ പ്രസംഗിച്ചു.