photo
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ പനങ്ങാട് വെസ്റ്റ് യൂനിറ്റ് സംസ്കാരിക വേദിയുടെ പ്രവർത്തന ഉദ്ഘാടനം പ്രമുഖ നാടക കൃത്ത് എം.കെ. രവിവർമ്മ നിർവ്വഹിക്കുന്നു

ബാലുശ്ശേരി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പനങ്ങാട് വെസ്റ്റ് യൂണിറ്റ് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സാംസ്‌കാരിക പ്രവർത്തന ഉദ്ഘാടനവും ലഹരിക്കെതിരെ ബോധവത്ക്കരണ ക്ലാസും ബാലുശ്ശേരി കോട്ടനട സന്നിധിയിൽ നടന്നു. നാടകകൃത്തും പ്രഭാഷകനുമായ എം.കെ. രവിവർമ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് വിജയൻ അത്തിക്കോട് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം വി കെ സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. സിവിൽ എക്സൈസ് ഓഫീസർ ഷാജു ഈങ്ങാപ്പുഴ ലഹരിക്കെതിരെ ക്ലാസ് എടുത്തു. ദാമോദരൻ നായർ, കെ. ചന്ദ്രൻ നായർ, പി.എം ലോഹിദാക്ഷൻ, മമ്മദ്കോയ, കെ.കെ .ആനന്ദൻ എന്നിവർ പ്രസംഗിച്ചു.