വടകര: കടത്തനാട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇന്റേണൽ ക്വാളിറ്റി അസസ്സ്മെന്റ് സെല്ലിന്റെ സഹകരണത്തോടെ ആന്റി നർകോട്ടിക് സെൽ പ്രവർത്തനം തുടങ്ങി. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. സി. ബബിത ഉദ്ഘാടനം ചെയ്തു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ എസ്. അരുൺ ആദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ സി. കെ. ജയപ്രസാദ് ലഹരി വിമുക്ത ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. കോളേജ് മാനേജ്മെന്റ് അഡ്വൈസറി ബോർഡ് അംഗങ്ങളായ പി. പി.രാജൻ, മുഹമ്മദ് , പ്രോഗ്രാം കൺവീനർ എൻ. കെ. സായുജ്, പി. എം. മോഹനൻ, കെ. പ്രീതി, കെ. ജീഷിന, എൻ. കെ. മായ, ടി. എസ്. സജീർ എന്നിവർ പ്രസംഗിച്ചു.