ബാലുശ്ശേരി: ബംഗ്ലാദേശിലെ വംശഹത്യയ്ക്കെതിരെ ഹിന്ദു ഐക്യവേദി ബാലുശ്ശേരി മേഖലാ കമ്മിറ്റി ബാലുശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. താമരശ്ശേരി താലൂക്ക് സമിതി അംഗം കെ.കൃഷ്ണൻ കുട്ടി, സേവാഭാരതി പനങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സി. വിനോദ് എന്നിവർ പ്രസംഗിച്ചു. ഹിന്ദു ഐക്യ വേദി താമരശേരി താലൂക്ക് വർക്കിംഗ് പ്രസിഡന്റ് ഗിരീഷ് പൂനൂർ, താമരശ്ശേരി താലൂക്ക്
വൈസ് പ്രസിഡന്റ് രവി. കെ, എടന്നൂർ താലൂക്ക് സംഘടന സെക്രട്ടറി ഭാസ്കരൻ. സി., ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് ശശിധരൻ തിരുവോത്ത്, ദേവസ്വം സെക്രട്ടറി, എ. കെ. ബാലൻ എന്നിവർ നേതൃത്വം നൽകി.