ps

പനാജി: ഗോവ രാജ്ഭവനിൽ നടത്താനിരുന്ന സ്വാതന്ത്ര്യദിനാഘോഷം ചുരുക്കി അതിൽ നിന്ന് ലഭിക്കുന്ന ആറ് ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള അറിയിച്ചു. ഗവർണറുടെ വ്യക്തിഗത ഫണ്ടിൽ നിന്ന് ഒരു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒരു ലക്ഷം വയനാട് ദുരന്ത ഭൂമിയിൽ സേവനം ചെയ്യുന്ന സേവാഭാരതിയുടെ ഫണ്ടിലേക്കും നൽകുമെന്ന് ഗവർണർ അറിയിച്ചു.