മീഞ്ചന്ത : സ്റ്റീൽ കോംപ്ലക്സ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചത്തീസ് കമ്പനി പ്രതിനിധികൾ രേഖകൾ പരിശോധിക്കാൻ കമ്പനിയിലെത്തിയതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ കമ്പനിയിലേക്ക് മാർച്ച് നടത്തി. സ്റ്റീൽ കോംപ്ലക്സിന് മുന്നിൽ പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ ഒരു മണിക്കൂറോളം ദേശീയ പാത ഉപരോധിച്ചു . പ്രതിഷേധ മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജീവ് തിരുവച്ചിറ, ഫറോക്ക് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് കെ.തസ്സ്വിർ ഹസൻ, പി. കുഞ്ഞിമൊയ്തീൻ, ഷാജി പറശ്ശേരി, ഫൈസൽ പള്ളി മേത്തൽ , ടി.കെ.ആക്കിഫ് തുടങ്ങിയവർ നേതൃത്വം നൽകി.