.വടകര: നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് (എൻ.വൈ.സി) ആയഞ്ചേരി മേഖലാ കമ്മിറ്റിയും സൈമൺസ് കണ്ണാശുപത്രി കുറ്റ്യാടിയും സംയുക്തമായി സൗജന്യ നേത്രരോഗ ചികിത്സാ ക്യാംപ് സംഘടിപ്പിച്ചു. എൻ.സി.പി.(എസ്) ബ്ലോക്ക് പ്രസിഡൻ്റ് ടി.കെ.രാഘവൻ ചികിത്സാ ക്യാംപ് ഉദ്ഘാടനം ചെയ്തു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സംഘാടക സമിതി ചെയർപേഴ്സണുമായ വള്ളിൽ ശാന്ത അദ്ധ്യക്ഷത വഹിച്ചു. തായന ശശീന്ദ്രൻ ,പി. ഇസ്മയിൽ ഹാജി, വള്ളിൽ ശ്രീജിത്ത്, ഹരികൃഷ്ണൻ, ടി. മുഹമ്മദ്, സെന്ന, വള്ളിൽ കൃഷ്ണൻ , ദേവനന്ദന, വിനിത, ഡോ: ചിനോയ്, വിസ്മയ എന്നിവർ പ്രസംഗിച്ചു. നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.