കോഴിക്കോട്: പാട്ടുക്കൂട്ടം കോഴിക്കോട് 25-ാം വാർഷികാഘോഷവും ലോക ഫോക് ലോർ ദിനാചരണവും വാർഷിക പുരസ്‌ക്കാര വിതരണവും 22ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യും. 2024 വാർഷിക പുരസ്‌ക്കാര വിതരണം നടക്കും. സാംസ്‌കാരിക രത്നം അവാർഡ് (മരണാനന്തരം)റഹീം പൂവാട്ട്പറമ്പ് , മാദ്ധ്യമ രത്നം ഷിദ ജഗത്, ചലച്ചിത്ര രത്നം രാഹുൽ കൈമല, നാടൻ കലാരത്നം ബാലൻ വേട്ടുപുരക്കൽ എന്നിവർക്ക് നൽകും. 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ബാബു പറശേരി, ഗിരീഷ് ആമ്പ്ര, സന്ദീപ് സത്യൻ, ആർ.ജയന്ത് കുമാർ, പി.കെ സുജിത് കുമാർ, ടി.എം സീനത്ത് എന്നിവർ പങ്കെടുത്തു.