news
ശ്രീജേഷ് ഊരത്ത് ഉൽഘാടനം ചെയ്യുന്നു

കുറ്റ്യാടി :ജവഹർബാൽ മഞ്ച് കുറ്റ്യാടി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടയം സൗത്ത് എൽ പി സ്കൂളിൽ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി. കോൺഗ്രസ്‌ കുറ്റ്യാടി ബ്ലോക്ക്‌ പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് ബ്ലോക്ക്‌ ചെയർമാൻ കെ.ഷാജു അദ്ധ്യക്ഷത വഹിച്ചു. അനന്തൻ കുനിയിൽ,​ എസ് .ജെ. സജീവൻ,​ സുമയ്യ വരപ്പുറത്ത്, അനീഷ് എം.കെ, രാജു കെ കെ, കണ്ണോത്ത് പത്മനാഭൻ, ടി.സുരേഷ് ബാബു, മംഗലശ്ശേരി ബാലകൃഷ്ണൻ, എൻ.സി.കുമാരൻ, ടി.അശോകൻ, സി.എച്ച്. മൊയ്തു, വിലങ്ങിൽ കുഞ്ഞികേളു നമ്പ്യാർ എന്നിവർ പ്രസംഗിച്ചു. അനീഷ പ്രദീപ് നന്ദി പറഞ്ഞു.