lockel
രാമനാട്ടുകര നഗരസഭയുടെ കീഴിലുള്ള ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള അടിസ്ഥാന സൗകര്യ ഉപകരണങ്ങൾ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് പി പി ബഷീർ, നഗരസഭ വൈസ് ചെയർമാൻ കെ സുരേഷ് -സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി എം പുഷ്പ എന്നിവർക്ക് കൈമാറുന്നു

രാമനാട്ടുകര​: ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൗകര്യ വിപുലീകരണത്തിനുള്ള​ ഉപകരണങ്ങൾ​ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് രാമനാട്ടുകര യൂണിറ്റ് ​നൽകി. യൂണിറ്റ് പ്രസിഡന്റ് ​ പി.പി ബഷീർ, നഗരസഭ വൈസ് ചെയർമാൻ കെ സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ​ വി. എം പുഷ്പ എന്നിവർ ​ഏറ്റുവാങ്ങി.​ സംഷീർ പള്ളിക്കര അ​ദ്ധ്യക്ഷത വഹിച്ചു​. കെ.എം യമുന,പി.കെ അബ്ദുല്ലത്തീഫ്, ആയിഷ ജസ്ന, പി.എം അജ്മൽ, സി ദേവൻ, ടി മമ്മദ് കോയ,എ.കെ അബ്ദുൽ റസാക്,സി സന്തോഷ്‌ കുമാർ, എം.കെ സമീർ, റയീസ് മാനസ, നൗഷാദ് കുഞ്ഞിപ്പ​ എന്നിവർ പങ്കെടുത്തു.