കുന്ദമംഗലം : വ്യാപാരി വ്യവസായി ഏകോപനസമിതി കുന്ദമംഗലം യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയ വ്യാപാരി ദിനം ആഘോഷിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.ബാബുമോൻ പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് പി.കെ.ബാപ്പു ഹാജി തുടങ്ങിയവർ പങ്കെടുത്തു. കുന്ദമംഗലം യൂണിറ്റിന്റെ വയനാട് ദുരിതബാധിതർക്കുള്ള പുനരധിവാസ സഹായം 2,22,222 രൂപ യൂണിറ്റ് ജനറൽ സെക്രട്ടറി പി.ജയശങ്കറും ട്രഷറർ എൻ. വിനോദ് കുമാറും ജില്ലാ വൈസ് പ്രസിഡന്റ് എം. ബാബുമോന് കൈമാറി. കെ.കെ ജൗഹർ, ടി.സി സുമോദ്, എം.പി മൂസ, സുനിൽ കണ്ണോറ, ടി.വി.ഹരിദാസ്, കെ.കെ.സജീവൻ, നിമ്മി സജി, ആലീസ് എന്നിവർ പങ്കെടുത്തു.