ബാലുശ്ശേരി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ബാലുശ്ശേരി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വദേശ് മെഗാ ക്വിസ് ഉപജില്ലാ തല മത്സരം ശ്രദ്ധേയമായി. വിദ്യാർത്ഥികളിൽ സ്വാതന്ത്ര്യസമര ചരിത്രം, സമര നായകർ, ഭരണഘടന എന്നിവയിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം നടത്തിയത്. ബാലുശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് അംഗം യു.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ഷാജി അദ്ധ്യക്ഷത വഹിച്ചു. സുജേഷ്.കെ.എം, ഒ.കെ.ഷെറീഫ്, ഗണേഷ് പി.വി, റഫീഖ്.ടി.കെ, മുഹമ്മദ് സാദിഖ്, സി.വിജയകൃഷ്ണൻ, അജിത്ത്, ബിജി .പി, പ്രസംഗിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെമന്റോയും വിതരണം ചെയ്തു.