jimmi
jimmi

കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളേജിൽ പുതുതായി നിർമ്മിച്ച സ്പോർട്സ് പവലിയന്റേയും ഫിറ്റ്നസ് സെന്ററിന്റേയും ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള നിർവഹിക്കും. കോളേജിലെ പൂർവ വിദ്യാർത്ഥിയും ഇന്ത്യൻ വോളിബോൾ ടീമംഗവുമായിരുന്ന ജിമ്മി ജോർജിന്റെ പേരിലാണ് പവലിയൻ. സി.എം.ഐ കോഴിക്കോട് പ്രൊവിൻഷ്യൽ ഫാ.ഡോ. ബിജു ജോൺ വെള്ളക്കട അദ്ധ്യക്ഷത വഹിക്കും. സെപ്റ്റംബർ 22-ന് നടക്കുന്ന ഓൾ ഇന്ത്യാ ചെസ് ടൂർണമെന്റിന് മുന്നോടിയായി നടക്കുന്ന ചെസ് എക്സിബിഷൻ മത്സരവും ഗവർണർ ഉദ്ഘാടനംചെയ്യും. മത്സരത്തിൽ ഇന്റർനാഷണൽ ചെസ് മാസ്റ്റർ കെ. രത്നാകരൻ കോളേജ് സ്ഥാപിതമായതിന്റെ അറുപത്തിയെട്ടാം വാർഷികത്തിന്റെ പ്രതീകമായി 68 പേരോട് ഒരേ സമയം മത്സരിക്കും.