കോഴിക്കോട് : ക്ഷേത്രസംരക്ഷണ സമിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ രാമായണ യുവ സംഗമം നടന്നു. രാമായണമെന്ന ഇതിഹാസം ലോകത്തിന് എന്നെന്നും മാർഗദർശിയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. സദസിൽ നിന്നുയർന്ന സംശയങ്ങൾക്ക് അധ്യാത്മാനന്ദ സരസ്വതി ഉത്തരം നൽകി. ഡോ.രാജു നാരായണ സ്വാമി , പ്രൊഫ. എസ് രാധാകൃഷ്ണൻ നായർ എന്നിവർ ക്ലാസെടുത്തു. സുഭാഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.അരുൺ ജോഷി സ്വാഗതം പറഞ്ഞു. സംസ്ഥാന സമിതി അംഗം സുജയൻ.കെ. പി , സിക്രട്ടറി വി.സുരേഷ്, സജിത പുനത്തിൽ, കെ. നീന എന്നിവർ നേതൃത്വം നൽകി .