img20240811
ബി.ജെ.പി തിരുവമ്പാടി മണ്ഡലം തിരംഗ യാത്ര ദേശീയ സമിതി അംഗം ചേറ്റൂർ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: ബി.ജെ.പി തിരുവമ്പാടി നിയോജക മണ്ഡലം തിരംഗയാത്ര ദേശീയ സമിതി അംഗം ചേറ്റൂർ ബാലകൃഷ്ണൻ മുക്കം നഗരസഭ കൗൺസിലർ നികുജ്ഞം വിശ്വനാഥന് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എസ്.കെ. പൊറ്റക്കാട് സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം.ടി. സുധീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ബാബു മൂലയിൽ മുഖ്യ ഭാഷണം നടത്തി . പി. എസ്.അഖിൽ,ബിനോജ് ചേറ്റൂർ പ്രസംഗിച്ചു. സമാപന സമ്മേളനം തിരുവമ്പാടിയിൽ ന്യൂനപക്ഷ മോർച്ച ജില്ലാജനറൽ സെക്രട്ടറി സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു .മണ്ഡലം ജനറൽ സെക്രട്ടറി കെ.ഷിനോ, സി.സുന്ദരൻ, രാജൻ കൗസ്തുഭം പ്രസംഗിച്ചു.