കോഴിക്കോട്: സർവോദയ സംഘം ഒരുക്കുന്ന ഖാദി ഓണം മേള ഇന്ന് രാവിലെ 9.30ന് ഖാദി ഗ്രാമോദ്യോഗ് എംപോറിയത്തിൽ എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും.ഖാദി തുണിത്തരങ്ങൾക്കു 30 ശതമാനം റിബേറ്റും ഫർണിച്ചറുകൾ, ലെതർ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയ്ക്ക് 10 ശതമാനം കിഴിവും സർക്കാർ അർദ്ധ സർക്കാർ, പൊതുമേഖല ജീവനക്കാർക്ക് പലിശരഹിത തവണ വ്യവസ്ഥകളിലൂടെ സാധനങ്ങൾ സ്വന്തമാക്കാം. സെപ്റ്റംബർ 14ന് മേള സമാപിക്കും. രാവിലെ 10 മണി മുതൽ രാത്രി 8 മണി വരെയാണ് സന്ദർശനം. വാർത്താസമ്മേളനത്തിൽ കോഴിക്കോട് സർവോദയ സംഘം പ്രസിഡന്റ് കെ.കെ.മുരളീധരൻ, വൈസ് പ്രസിഡന്റ് ജി.എം.സിജിത്ത്, സെക്രട്ടറി പി.വിശ്വൻ എന്നിവർ പങ്കെടുത്തു.