വടകര: ലാഭകരമല്ലാത്ത ഹാൾട്ട് സ്റ്റേഷനുകളെന്ന പേരിൽ മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാവുന്നു. നടപടിയിൽ നിന്ന് റെയിൽവേ അധികൃതർ പിന്തിരിയണമെന്ന് സി.പി.എം ചോമ്പാൽ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. പി.പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. എം.പി.ബാബു സംസാരിച്ചു.

മുക്കാളി റെയിൽവേ ഹാൾട്ട് സ്റ്റേഷൻ നിറുത്തലാക്കരുതെന്നും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി അഴിയൂർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. മേഖലാ കൺവീനർ പാമ്പള്ളി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സമരസമിതി സംസ്ഥാന കമ്മിറ്റിയംഗം ടി.സി.രാമചന്ദ്രൻ, നസീർ വീരോളി, ഷുഹൈബ് കൈതാൽ, വി.കെ.അനിൽകുമാർ, കെ.വി.ബാലകൃഷ്ണൻ, കെ.പി.വിജയൻ എന്നിവർ സംസാരിച്ചു.

നീക്കം ഉപേക്ഷിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം നിഷ പുത്തൻപുരയിൽ, താലൂക്ക് വികസന സമിതിയംഗം പ്രദീപ് ചോമ്പാല, അഴിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.ബാബുരാജ് എന്നിവർ ആവശ്യപ്പെട്ടു. പ്രസിഡന്റ് പ്രദീപ് ചോമ്പാല അദ്ധ്യക്ഷത വഹിച്ചു. പി.കെ.കോയ, എൻ.കെ.ശ്രീജയൻ, പി.പി.ഷിഹാബുദ്ദീൻ, അഡ്വ. വി.കെ.നിയാഫ്, വി.കെ.സിറാജുദ്ദീൻ, വി.കെ.ഇക്‌ലാസ്, ബി.കെ.റുഫൈയിദ് എന്നിവർ സംസാരിച്ചു.

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് 1,​001 കത്തുകൾ അയയ്ക്കാൻ ചോമ്പാൽ കമ്പയിൻ സ്പോർട്സ് ആൻഡ് ആർട്സ്‌ ക്ലബ് ജനറൽ ബോഡി യോഗം തീരുമാനിച്ചു. ഇന്ന് വൈകിട്ട്‌ 5ന് കുഞ്ഞിപ്പള്ളി ടൗണിലാണ് പരിപാടി.