library
ലൈബ്രറി കെട്ടിടം

മുക്കം: കൊടിയത്തൂർ ഹയർ സെക്കൻഡറി സ്കൂളിന് കൊടിയത്തൂരിലെ 'എം.എ കുടുംബം' നിർമ്മിച്ചു നൽകിയ ലൈബ്രറി കെട്ടിടം നാളെ രാവിലെ 10ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. പി.കെ.ബഷീർ എം.എൽ.എ മുഖ്യാതിഥിയാവും. അയ്യായിരത്തിൽപരം പുസ്തകങ്ങളുടെ ശേഖരവും വായന സൗകര്യവും സജ്ജീകരിക്കാവുന്നതും വായനാനുബന്ധ പരിപാടികൾ സംഘടിപ്പിക്കുന്ന ലൈബ്രറി ക്ലബിൻ്റെ ആസ്ഥാനമായുപയോഗിക്കാവുന്നതുമാണ് ലൈബ്രറി കെട്ടിടം.വാർത്താസമ്മേളനത്തിൽ പ്രധാനാദ്ധ്യാപകൻ ജി.സുധീർ,പി.ടി.എ പ്രസിഡൻ്റ് എസ്.എ.നാസർ, എം.എ പ്ലൈ മാനേജിംഗ് ഡയറക്ടർ എം.എ.അബ്ദുൽ അസീസ് ആരിഫ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി കെ.പി മുഹമ്മദ് എന്നിവർ പങ്കെടുത്തു.