photo
യാത്ര

കൊയിലാണ്ടി:യുവമോർച്ച കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു.നന്തിയിൽ നിന്ന് ആരംഭിച്ച യാത്ര ബി.ജെ.പി ജില്ല പ്രസിഡന്റ് വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറർ വി.കെ.ജയൻ സമാപനം ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി അതുൽ പെരുവട്ടൂർ അദ്ധ്യക്ഷത വഹിച്ചു. വായനാരി വിനോദ്,എസ്.ആർ ജയ്കിഷ്, എ കെ ബൈജു, അഡ്വ.വി.സത്യൻ, ജിതേഷ് കാപ്പാട്, കെ.വി.സുരേഷ്, അഡ്വ.നിതിൻ, സതീശൻ കുനിയിൽ, പ്രീജിത്ത്.ടി.പി. അഭിൻ അശോക്, വിനോദ് കാപ്പാട്, രവിവല്ലത്ത്, സുമേഷ്.കെ.കെ., കെ.സി. രാജീവൻ, മനോജ്.കെ.പി.എൽ, രജീഷ്തൂവ്വക്കോട്, കെ.കെ. വൈശാഖ്, സനൽപയ്യോളി, കെ. എം. ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.