kunnamangalamnews
വ്യാപാരി വ്യവസായി സമിതി ആക്രി ചലഞ്ചിന്റെ ഭാഗമായി കുന്ദമംഗലത്ത് ഒ. വേലായുധൻ ആക്രി സാധനങ്ങൾ ഏറ്റുവാങ്ങുന്നു.

കുന്ദമംഗലം:വയനാട്, വിലങ്ങാട് ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ട 15 പേർക്ക് വീട് നിർമിച്ചു നൽകുമെന്ന സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ 'ആക്രിചലഞ്ച്' നടത്തി. വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ നീലാറമ്മൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഒ. വേലായുധൻ ആക്രി സാധനങ്ങൾ ഏറ്റുവാങ്ങി. എം.കെ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സി.എം.ബൈജു, ഹനീഫ മാട്ടുമ്മൽ, എൻ. ദാനിഷ്, അബ്ദുൽ ഗഫൂർ ഒയാസിസ്, എ ഷിജു എന്നിവർ പ്രസംഗിച്ചു.