d
കോഴിക്കോട് റവന്യൂ ജില്ലാ ടി ടി ഐ, പി പി ടി ഐ കലോത്സവം കലോത്സവ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗത്തിൽ എ ഇ ഒ പി ഹസീസ് സംസാരിക്കുന്നു.

മേപ്പയ്യൂർ: കോഴിക്കോട് റവന്യൂ ജില്ലാ ടി ടി ഐ, പി പി ടി ഐ കലോത്സവം 16, 22 തിയതികളിൽ മേപ്പയ്യൂർ സലഫിയിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ കോഴിക്കോട് ഡയറ്റ് പ്രിൻസിപ്പൽ ഡോ.യു.കെ. അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.16 ന് രചന മത്സരങ്ങളും 22ന് സ്റ്റേജിനങ്ങളും നടക്കും.ഭാരവാഹികൾ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ(ചെയർമാൻ), ഡയറ്റ് പ്രിൻസിപ്പൽ ഡോ.യു കെ അബ്ദുൾ നാസർ (ജന.കൺവീനർ), ഡി.ഡി.ഇ കോഴിക്കോട് സി.മനോജ് കുമാർ, എ.ഇ.ഒ മേലടി പി ഹസീസ് ( വൈസ് ചെയർമാൻമാർ), ടി.പി.രതീഷ് , മിത്തു തിമോത്തി (ജോ കൺവീനർമാർ).