കോഴിക്കോട്: ബംഗ്ലാദേശിലെ ഹിന്ദുക്കളെ അരുംകൊല ചെയ്യുന്ന ഇസ്ലാമിക തീവ്രവാദം അവസാനിപ്പിച്ച് ജനാധിപത്യം പുനസ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹനുമാൻ സേനാ ഭാരത് പ്രതിഷേധ ധർണ നടത്തി. എ.എം.ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു.കെ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുരളീധര സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ആചാര്യൻ പ്രേംകുമാർ, ലക്ഷ്മി ഗോപാലൻ, ശോഭ അയ്യർ ,യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി രാജീവ് മാങ്കാവ് എന്നിവർ പ്രസംഗിച്ചു. ശ്രീകല ,ശ്യാമള ,ഒ.കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. സഞ്ജയൻ സ്വാഗതവും അനിൽ ജിത്ത് നന്ദിയും പറഞ്ഞു.