കുന്ദമംഗലം: പയമ്പ്ര അരുണോദയം വായനശാല ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സരിത ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ അംഗം ഗോപാലകൃഷ്ണൻ ചൂലൂർ മുഖ്യതിഥി യായി. വാർഡ് മെമ്പർമാരായ ശശികല പുനപ്പോത്തിൽ, കെ.മോഹൻദാസ്, ഡോ.ഇ.നിധിൻ, ഡോ.ഇ.അൻസാരി എന്നിവർ പ്രസംഗിച്ചു. കെ.ബാലകൃഷ്ണൻ, സുനജ നിഷാദ്, സിന്ധു കുന്നുമ്മൽ, അനിഷ സുദേഷ്, ഷീബ സജിത്ത് എന്നിവർ നേതൃത്വം നൽകി.കെ.സി.ഭാസ്കരൻ സ്വാഗതവും രാമചന്ദ്രൻ നായർ നന്ദിയും പറഞ്ഞു. ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സൗജന്യമായി മരുന്നുകൾ വിതരണം ചെയ്തു.