kunnamnagalamnews
കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ കോൺ കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം എം.കെ. രാഘവൻ എം.പി.ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തുന്ന കോൺ കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ഓഫീസ് എം.കെ.രാഘവൻ എം.പി.ഉദ്ഘാടനം ചെയ്തു. കോൺ കെയർ ചെയർമാൻ സി.വി.സംജിത്ത് ആദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഹൗസിംഗ് ഫെഡറേഷൻ അദ്ധ്യക്ഷൻ കെ.സി.അബു, എൻ. സുബ്രഹ്മണ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, എം.ധനീഷ് ലാൽ, എം. ബാബ മോൻ, ബാബു നെല്ലുളി, എടക്കുനി അബ്ദുറഹിമാൻ, എം.പി.കേളുക്കുട്ടി, ഷൈജ വളപ്പിൽ, ടി.കെ.ഹിതേഷ് കുമാർ, ഗിരീഷൻ പടിഞ്ഞാറെപ്പാട്ട്, സുനിൽദാസ് കോരങ്കണ്ടി, അരുൺലാൽ എന്നിവർ പ്രസംഗിച്ചു. കൺവീനർ ലസിത കാരക്കുന്നുമ്മൽ സ്വാഗതവും വി.പി.തസ്ലീന നന്ദിയും പറഞ്ഞു.