niit
എൻ.ഐ.ടി

കോഴിക്കോട്: കാലിക്കറ്റ് എൻ.ഐ.ടിയിൽ 13ാമത് ഇന്റർനാഷണൽ കോൺഫറൻസ് ഓൺ പ്രിസിഷൻ മൈക്രോ മെസോ, നാനോ എൻജിനീയറിംഗ് (കോപ്പൻ 13) ഡിസംബർ 13 മുതൽ 16 വരെ നടക്കും. എൻജിനിയറിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഗവേഷണ, വിദ്യാഭ്യാസ വിദഗ്ദ്ധർക്ക് ആശയങ്ങൾ പങ്കുവെക്കാനുള്ള വേദിയാണ് കോപ്പൻ എന്ന് ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ജോസ് മാത്യു പറഞ്ഞു. വിവിധ ഐ.ഐ.ടി, എൻ.ഐ.ടി ദേശീയ ലബോറട്ടറികൾ എന്നിവയിൽ നിന്നുള്ള 14 ഗവേഷകർ സംസാരിക്കും. 15വരെ രജിസ്റ്റർ ചെയ്യാം. വെബ്‌സൈറ്റ്, സ്പീക്കറുകൾ, ഷെഡ്യൂൾ എന്നിവ രജിസ്റ്റർ ചെയ്യാം. വെബ്‌സൈറ്റ് httsp://sites.google.com/nitc.ac.in/copen13/home. വാർത്താസമ്മേളനത്തിൽ ജോ. ഓർഗനൈസിംഗ് സെക്രട്ടറി ഡോ.ബേസിൽ കുര്യച്ചനും പങ്കെടുത്തു.