മൊയിലോത്തറ: പാലോറമുക്ക് കൂട്ട് വിനോദയാത്ര സംഘത്തിൻ്റെ നേതൃത്വത്തിൻ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽ.പി വിഭാഗത്തിൽ അവനി, റയറിനാജ്, സുദീപ്ത എന്നിവരും യു. പിയിൽ ശിവ ലക്ഷ്മി ആന്മിയ.കെ, വർഷം മഹേഷ് എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ, ഇഷാൻ നിരഞ്ജയ്, ഐശ്വര്യലക്ഷ്മി, ദക്ഷിൺ എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഒ.ദിനേശൻ സമ്മാനം നൽകി. കെ.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.മുകുന്ദൻ, കെ.പവിത്രൻ, ശ്രീജ സുനിൽ, പാലോറ വിനോദ്, നജീഷ്. കെ.കെ, പി.കെ. ശശീന്ദ്രൻ, സജീഷ്.കെ.പി,സി.അശോകൻ, കെ.പി.ഷൈനോജ് എന്നിവർ പ്രസംഗിച്ചു.