ബാലുശ്ശേരി: ബാലുശ്ശേരി ഉപജില്ല വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ അറിവരങ്ങ് സാഹിത്യ ക്വിസ് ബാലുശ്ശേരി ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, രക്ഷിതാക്കൾ എന്നീ വിഭാഗങ്ങളിലായി 250 പേർ പങ്കെടുത്തു. ബാലുശ്ശേരി ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഇന്ദു.ആർ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം ഉപജില്ല കോ - ഓർഡിനേറ്റർ രാഹുൽ എം അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം ജില്ലാ നിർവാഹക സമിതി അംഗം രാമകൃഷ്ണൻ മുണ്ടക്കര, ഷജിൽ യു.കെ, യുസഫ്.എം.കെ, ഷൗക്കത്ത്.പി, പ്രജിഷ.ഐ എന്നിവർ പ്രസംഗിച്ചു. വിജയികൾക്കുള്ള ഉപഹാരം പൃഥ്വിരാജ് മൊടക്കല്ലൂർ വിതരണം ചെയ്തു.