 
ബേപ്പൂർ: ഫോറസ്‌റ്റ് കൺസർവേറ്റർ ഓഫീസിലെ കോൺഫിഡൻഷ്യൽ അസിസ്‌റ്റൻ്റ് എ.കെ.മിനിയെ അന്യായമായി സ്‌ഥലം മാറ്റിയ കണ്ണൂർ സി.സി.എഫിൻ്റെ നടപടിക്കെതിരെ സെറ്റോയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. മാത്തോട്ടം വനശ്രീക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ സെറ്റോ ജില്ലാ ചെയർമാൻ എം.ഷിബു ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം ടി.കെ.പ്രവീൺ കുമാർ, കെ.ജി.ഒ.യു ജില്ലാ സെക്രട്ടറി കെ.കെ. പ്രമോദ് കുമാർ എന്നിവർ പ്രസംഗിച്ചു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം മധു രാമനാട്ടുകര സ്വാഗതവും ബ്രാഞ്ച് ട്രഷറർ കെ.ജോതിഷ്കമാർ നന്ദിയും പറഞ്ഞു.