poverty
അതിദാരിദ്ര്യം

കോഴിക്കോട്: അതിദാരിദ്ര്യം തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കിയ പദ്ധതി വിജയം കണ്ടതോടെ കോഴിക്കോട് ജില്ലയിൽ പട്ടികയിൽ നിന്ന് മുക്തമായത് 251 കുടുംബങ്ങൾ. ഇനി അവശേഷിക്കുന്നത്

6522 കുടുംബങ്ങൾ മാത്രം. 2024 നവംബറോടെ ഇവരെ കൂടി അതിദരിദ്ര വിഭാഗത്തിൽ നിന്ന് മുക്തമാക്കുകയാണ് ദാരിദ്ര്യലഘുകരണ വിഭാഗം ലക്ഷ്യംവയ്ക്കുന്നത്. ജില്ലയിൽ അതിദരിദ്ര്യ വിഭാഗത്തിൽ 6773 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ 4741 കുടുംബങ്ങൾ ഗ്രാമപഞ്ചായത്തുകളിലും 1218 കുടുംബങ്ങൾ മുനിസിപ്പാലിറ്റികളിലും 814 കുടുംബങ്ങൾ കോർപറേഷൻ പരിധിയിലുമാണ്. ആരോഗ്യപരമായ കാരണങ്ങളാൽ 4559 കുടുംബങ്ങളുടെ അതിദരിദ്ര്യരായി ജീവിക്കേണ്ടി വന്നത്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ ഇവരെ ദാരിദ്ര്യമുക്തരാക്കുകയായിരുന്നു. വരുമാനമില്ലായ്മയായിരുന്നു 648 കുടുംബങ്ങളുടെ പ്രശ്‌നം. ഈ വിഭാഗത്തിലെ 143 കുടുംബങ്ങൾക്ക് വരുമാന മാർഗം കണ്ടെത്തി നൽകി. ബാക്കിയുള്ളവരുടെ കാര്യത്തിൽ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. 2708 കുടുംബങ്ങളുടെ പ്രധാന വിഷയം സ്വന്തമായി പാർപ്പിടമില്ലാത്തതായിരുന്നു. ഇവരിൽ 248 കുടുംബങ്ങൾക്ക് പാർപ്പിട സൗകര്യമൊരുക്കി. 597 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ കരാറായി. ഭക്ഷണകാര്യത്തിൽ പ്രശ്‌നം നേരിട്ട 2130 കുടുംബങ്ങൾക്കും തദ്ദേശസ്ഥാപനം വഴി ഭക്ഷണം ഏർപ്പെടുത്തി.

അതിദരിദ്രരെ കണ്ടെത്തുന്നത്

ഭക്ഷണം, ആരോഗ്യം, പാർപ്പിടം, വരുമാനം എന്നീ നാല് ഘടകങ്ങളിൽ ഊന്നിയാണ് അതിദരിദ്യരെ കണ്ടെത്തുന്നത്.

ജില്ലയിൽ അതിദരിദ്ര്യ കുടുംബങ്ങൾ- 6773

@ കോർപറേഷൻ- 814

@ മുനിസിപ്പാലിറ്റി- 1218

@ ഗ്രാമപഞ്ചായത്ത് - 4741