poster

നിലമ്പൂർ: ചുങ്കത്തറ മാർത്തോമ കോളേജിൽ സാമ്പത്തിക ശാസ്ത്ര വിഭാഗവും ചരിത്ര വിഭാഗവും ചേർന്ന് സ്വാതന്ത്ര്യദിന പോസ്റ്റർ പ്രദർശനം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ രാജീവ് തോമസ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമരത്തിൽ കേരളത്തിനുള്ള പങ്ക് വ്യക്തമാക്കുന്ന 50ലധികം പോസ്റ്ററുകളാണ് പ്രദർശിപ്പിച്ചത്. മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്ര വിഭാഗം മുൻ മേധാവി ആയിരുന്ന പ്രൊഫ. വസിഷ്ഠിന്റെ ശേഖരത്തിലുള്ള പോസ്റ്ററുകളാണ് പ്രദർശിപ്പിച്ചത്. നിവ്യ നീലങ്കാവിൽ , വിനീത് കെ, ഡോ.വി.മാളവിക എന്നിവർ പ്രസംഗിച്ചു.