കുറ്റ്യാടി: എസ്.കെ.എസ്.എസ്.എഫ് കുറ്റ്യാടി മേഖല കമ്മിറ്റിയുടെ സഹചാരി പദ്ധതിയിൽ അൽഇഹ്സാൻ കൂട്ടായ്മ സ്പോൺസർ ചെയ്ത വീൽചെയറുകൾ കുറ്റ്യാടി ഗവ.താലൂക്കാശുപത്രിയ്ക്ക് കൈമാറി. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് അജ്മൽ അശ്അരി അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് കക്കട്ടിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത്, മുസ്‌ലിം ലീഗ് കുറ്റ്യാടി പഞ്ചായത്ത് പ്രസിഡൻ്റ് വി.പി മൊയ്തു, മേഖല ജന.സെക്രട്ടറി ഹാഫിസ് മുഹമ്മദ്, അർഷാദ് ദാരിമി, ശൗക്കത്തലി വടയം, ഇ.അബ്ദുൽ അസീസ്, എം.കെ ഹമീദ് ഹാജി, ടി.പി.ബശീർ, ത്വൽഹത്ത് ദാരിമി, വി.ടി.അമ്മത്, ആശുപത്രി സുപ്രണ്ട് എം.ഫരീദ, ഹെഡ്‌നഴ്സ് അംബിക ദേവി, പി.ആർ.ഒ സിഗ്മ, ഡോ.സന്ദീപ് ജെ.എച്ച്.ഐ ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.